ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് വോട്ട് ബാങ്ക് ലക്ഷ‍്യമിട്ട്; നിയമനടപടിക്കൊരുങ്ങി വിഎച്ച്പി

രാഷ്ട്രീയ താത്പര‍്യത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈസ്തവ പ്രീണനത്തിനുള്ള കാര‍്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര പറഞ്ഞു
vhp j.b. koshy commission report

ബജറംഗ് ലാൽ ബാഗ്ര

Updated on

കൊച്ചി: ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാന സർക്കാർ അംഗീകരിച്ചത് വോട്ട് ബാങ്ക് ലക്ഷ‍്യമിട്ടാണെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര.

രാഷ്ട്രീയ താത്പര‍്യത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈസ്തവ പ്രീണനത്തിനുള്ള കാര‍്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

അതേസമയം, ജെ.ബി കോശി കമ്മിഷന്‍ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ വിവിധ സഭാ നേതൃത്വങ്ങൾ പങ്കെടുക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുകയും ഔദ‍്യോഗികമായി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതും. കമ്മിഷൻ മുന്നോട്ടു വച്ച ശുപാർശകൾ ഉടനെ നടപ്പാക്കണമെന്നാണ് സഭകുടെ ആവശ‍്യം.

logo
Metro Vaartha
www.metrovaartha.com