മലപ്പുറത്ത് പ്രകമ്പനം; ഇടിമുഴക്കത്തിന് സമാനമായ ശബ്‌ദം കേട്ടതായി നാട്ടുകാർ

അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്
vibration sound like thunder and small crack in malappuram
മലപ്പുറത്ത് പ്രകമ്പനം; ഇടിമുഴക്കം പോലെ ശബ്‌ദം കേട്ടതായി നാട്ടുകാർ
Updated on

മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർനന് ജനം പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

അമരമ്പലം പൂക്കോട്ടുംപാടത്ത് 15-ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

Trending

No stories found.

Latest News

No stories found.