രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി കേരളത്തില്‍

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്‌ട്രപതി എത്തുന്നത്
vice president jagdeep dhankhar two day kerala visit
Jagdeep Dhankhar
Updated on

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് 2 ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്‌ട്രപതി എത്തുന്നത്.

ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്‌ട്രപതി സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐഐഎസ്ടിയിൽ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കുവാനായി പോകും.

ശേഷം 3 മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും. അവിടെ വേമ്പനാട്ടു കായലിൽ സഞ്ചാരം. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com