Vice-President to visit Kerala
ഡോ. ജഗ്ദീപ് ധന്‍കര്‍file

ഉപരാഷ്‌ട്രപതി 6, 7 തീയതികളില്‍ കേരളത്തില്‍

ഞായറാഴ്ച രാവിലെ ഡല്‍ഹിക്ക് മടങ്ങും.
Published on

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ഇന്‍ഡ്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജിയിലെ 12-ാമത് കോണ്‍വൊക്കേഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്.

ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ടാകും. ശനിയാഴ്ച രാവിലെ 10.55ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐഐഎസ്ടിയില്‍ 11.30ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുവാനായി പോകും.

ശേഷം മൂന്നോടെ ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് പോകും. ഞായറാഴ്ച രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.

logo
Metro Vaartha
www.metrovaartha.com