വിക്‌ടർ തോമസ് ബിജെപിയിലേക്ക്?..; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ഇനി ബന്ധമില്ലെന്നും ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്തനംതിട്ടയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ ടി തോമസ് അറിയിച്ചു
വിക്‌ടർ തോമസ് ബിജെപിയിലേക്ക്?..; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു
Updated on

പത്തനംതിട്ട: 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺ ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ഇനി ബന്ധമില്ലെന്നും ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്തനംതിട്ടയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ ടി തോമസ് അറിയിച്ചു.

നേരത്തെ ബിജെപി പിന്തുണയിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പാർട്ടി പിളർന്നപ്പോൾ പി ജെ ജോസഫിനൊപ്പം നിലയുറപ്പിച്ചു. ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടർ പറഞ്ഞുവെങ്കിലും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ. കെ എം മാണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിക്ടർ ടി തോമസ് കെഎസ്‍സി (എം), യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റും കേരളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്‍റുമായിരുന്നു. ജോസ് കെ മാണിയുടെ വരവോടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നു. സെറിഫെഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . പ്രതിസന്ധി ഘട്ടങ്ങളിൽ മാണിക്കൊപ്പം നിലയുറപ്പിച്ച വിക്ടർ അവസാന ഘട്ടങ്ങളിൽ അസംതൃപ്തനായിരുന്നു.

മാണിയുടെ മരണശേഷം പാർട്ടി പിളർന്നപ്പോൾ വിക്ടർ ടി തോമസ് ജോസഫ് ഗ്രൂപ്പിൽ ചേർന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും സേവനം അനുഷഠിച്ചിട്ടുണ്ട്. തിരുവല്ലയിൽനിന്ന് കേരളാ കോൺഗ്രസ്സ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. വിക്ടർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് സൂചന. മാർത്തോമാ സഭ അംഗമായ വിക്ടർ അടുത്തിടെ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും സന്ദർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com