

തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തു വന്നു. സതീശൻ കുറ്റം ചെയ്തതിന് തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. സതീശന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടില്ലെന്നും വിജിലൻസിന്‍റെ കണ്ടെത്തൽ. കഴിഞ്ഞ സെപ്റ്റംബറിൽ വിജിലൻസ് ഡയറക്‌ടറായിരുന്ന യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച കത്താണ് പുറത്തു വന്നിരിക്കുന്നത്.
സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വി.ഡി. സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിക്ക് സ്പീക്കർ വിശദീകരണം നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജിലൻസ് ശുപാർശ വീണ്ടും പൊടിതട്ടിയെടുക്കാനാണ് സിബിഐയുടെ ശ്രമം. പുനർജനിയിൽ ക്രമക്കേടില്ലെന്നും എന്നാൽ വിദേശ ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമുള്ള വിജിലൻസ് റിപ്പോർട്ട് കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണത്തിനൊരുങ്ങുന്നത്.