അമെരിക്കയിൽ ജോലിക്ക് പോണം; അവധി അപേക്ഷ കേന്ദ്രം നിരസിച്ചു, വിജിലൻസ് ഡയറക്‌ടർ സ്വയം വിരമിച്ചു

സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്
vigilance director retired himself
Vinod Kumar
Updated on

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ ടി.കെ. വിനോദ് സ്വയം വിരമിച്ചു. വിനോദ് കുമാർ നൽകിയ വിആർഎസ് അപേക്ഷ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.

അമെരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്. അമെരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com