അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതി; പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് പരാതി.
Vigilance investigation against P.V. Anwar on Complaint of illegal acquisition of land
പി.വി. അൻവർfile image
Updated on

തിരുവനന്തപുരം: അനധികൃതമായി ഭൂമി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിട്ടത്.

പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയതായി വിജിലൻസിനു പരാതി ലഭിച്ചിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശുപാർശ ചെയ്യുകയായിരുന്നു. പിന്നാലെ വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റി​ഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com