മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പഞ്ചായത്ത് വിതരണം ചെയ്തത് പഴയ ഭക്ഷ്യ വസ്ക്കളാണോ, ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ മാറ്റിയോ എന്നീ കാര്യങ്ങളാവും പ്രധാനമായും അന്വേഷിക്കുക
Vigilance investigation in the distribution of food infested with worms in Meppadi
CM Pinarayi Vijayan file image
Updated on

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവ്.

പഞ്ചായത്ത് വിതരണം ചെയ്തത് പഴയ ഭക്ഷ്യ വസ്ക്കളാണോ, ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ മാറ്റിയോ എന്നീ കാര്യങ്ങളാവും പ്രധാനമായും അന്വേഷിക്കുക. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ട്.

കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈ-ചൂരല്‍മല ഭാഗത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. 5 ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവാത്ത നിലയിലായിരുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com