വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോ ഫിനാന്‍സ് പദ്ധതിക്കെടുത്ത പണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്.
vigilance questioned vellappally nadeshan

വെള്ളാപ്പള്ളി നടേശൻ

Updated on

കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സിന്‍റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോ ഫിനാന്‍സ് പദ്ധതിക്കെടുത്ത പണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 140 കേസുകളാണ് വെള്ളാപ്പള്ളിക്കെതിരേ രജിസ്റ്റര്‍ ചെയ്തത്.

കേസിന്‍റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് മുന്‍ എസ്.പി. ശശിധരന്‍ അറിയിച്ചു. മൂന്ന് ദിവസം മുന്‍പാണ് വെള്ളാപ്പള്ളി നടേശനെ വിജിലന്‍സിന്‍റെ പ്രത്യേക സംഘം ചോദ്യം ചെയ്തത്. വെള്ളാപ്പള്ളിക്ക് തട്ടിപ്പില്‍ പങ്കുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com