ചെക്ക് പോസ്റ്റുകളിൽ വിജിലന്‍സ് പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്‍റെ നാല് ചെക്ക് പോസ്‌റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടിയത്
vigilance raid at rto checkposts in palakkad 1 more lakh rs seized
ചെക്പോസ്റ്റുകളിൽ വിജിലന്‍സ് പരിശോധന; കണക്കിൽപെടാത്ത ലക്ഷങ്ങളോളം രൂപ പിടിച്ചെടുത്തുrepresentative image
Updated on

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിൽ അടക്കം വിവിധയിടങ്ങളിൽ വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാലക്കാട് ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്‍റെ നാല് ചെക്പോസ്‌റ്റുകളിൽ നിന്നാണ് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പിടികൂടിയത്.

വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും 90,650 രൂപയും ഔട്ട് ചെക്പോസ്റ്റിൽ നിന്നും 29,000 രൂപയും ഗോപാലപുരം ആർടിഒ ചെക്പോസ്റ്റിലെ പരിശോധനയിൽ 15,650 രൂപയാണ് കണ്ടെടുത്തത്. മീനാക്ഷിപുരം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ നിന്നും 4050 രൂപയും കണ്ടെടുത്തു.

ഓഫിസുകളുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെയുള്ള പരിശോധനയിൽ തൃശൂർ, എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com