വിജിലൻസ് ടി സെഷനിലെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ നിന്നൊഴിവാക്കിയ സർക്കാർ നടപടിക്കെതിരേ ഹർജി

വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണനാണ് പൊതുതാത്പര‍്യ ഹർജി സമർപ്പിച്ചത്
Petition filed against government move to exclude information from the Vigilance T-section from the purview of the rti

കേരള ഹൈക്കോടതി

file photo

Updated on: 

കൊച്ചി: വിജിലൻസിനു കീഴിലെ ടി 1, ടി 2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നൊഴിവാക്കിയ സംസ്ഥാന സർ‌ക്കാർ നടപടിക്കെതിരേ പൊതുതാത്പര‍്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസറും അഭിഭാഷകനുമായ പി.കെ. മുരളീകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് വിവരാവകാശ നിയമത്തിന്‍റെ അന്തസ് തകർക്കുമെന്നും ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം.

വിഷയത്തിൽ ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി സമർപ്പിച്ചിട്ടുണ്ട്. ഒക്റ്റോബർ 22നായിരുന്നു സർക്കാർ ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ നടപടിക്കെതിരേ വലിയ തോതിൽ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഹർ‌ജികൾ എത്തിയിരിക്കുന്നത്. വിവരാവകാശ നിയമത്തിൽ അനാവശ‍്യ നിയന്ത്രണം കൊണ്ടുവരുന്നതാണ് സർക്കാർ നടപടിയെന്നാണ് ഹർജിക്കാരൻ പറയുന്നത്. ഹർജി ഹൈക്കോടതി പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com