മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

കോഴിക്കോട് നോർത്ത് എംഎൽഎ കെ. ജയന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
Vigilance to probe irregularities in the Mananchira-Vellimadukunnu road project; Home Minister issues order

രമേശ് ചെന്നിത്തല

Updated on

കോഴിക്കോട്: കോഴിക്കോട്- വയനാട് ദേശീയപാതയുടെ കോർപ്പറേഷൻ പരിധിയിലൂടെ കടന്നുപോകുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് ഇനി വിജിലൻസ് അന്വേഷിക്കും. കോഴിക്കോട് നോർത്ത് എംഎൽഎ കെ. ജയന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ‌ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയായിരുന്നു.

ടെണ്ടർ നൽകിയതിൽ അടക്കം ഉദ‍്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് എംഎൽഎ നൽകിയ പരാതിയിൽ പറയുന്നത്. പദ്ധതി നിർവഹണത്തിൽ ഡിപിആറിൽ നിന്നും വ‍്യതിചലിച്ചതായും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായും കരാർ വ‍്യവസ്ഥകൾ‌ കൃത‍്യമായി പാലിച്ചില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് അന്നത്തെ മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ആഘോഷ പൂർവം ഈ റോഡ് ഉദ്ഘാടനം ചെയ്തത്.

logo
Metro Vaartha
www.metrovaartha.com