എഐ ക്യാമറ: പുറംകരാർ രേഖകൾ വിജിലൻസിനു കൈമാറാതെ കെൽട്രോൺ; നോട്ടീസ് അയക്കും

വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച രേഖകൾ മാത്രമാണ് കൈമാറിയത്
എഐ ക്യാമറ: പുറംകരാർ രേഖകൾ വിജിലൻസിനു കൈമാറാതെ കെൽട്രോൺ; നോട്ടീസ് അയക്കും

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പുറംകരാർ നൽകിയ രേഖകൾ വിജിലൻസിനു കൈമാറാതെ കെൽട്രോൺ. വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച രേഖകൾ മാത്രമാണ് കൈമാറിയത്. അതിനാൽ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനാണ് വിജിലൻസിന്‍റെ തീരുമാനം.

ക്യാമറ വിവാദത്തിൽ പുറംകരാറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നത്. പ്രസാഡിയോ ടെക്നോളജീസ്, ട്രോയിസ് ഇൻഫോടെക്, അൽഹിന്ദ് ഗ്രൂപ്പ്, ലൈറ്റ് മാസ്റ്റർ ഇന്ത്യ, മീഡിയോട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ പങ്കാളിത്തം, കരാറുകൾ, ഫയലുകൾ തുടങ്ങിയ വിവരങ്ങളാണ് വിജിലൻസിന് കൈമാറേണ്ടത്.

എന്നാൽ ടെണ്ടർ വിവരങ്ങൾ, എസ്ഐആർടിയുമായുള്ള കരാർ, മോട്ടോർവാഹന വകുപ്പുമായുള്ള ഇടപാടുകൾ തുടങ്ങിയ ഫയലുകളാണ് കൊമാറിയിയിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം നേരത്തെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തീകരിക്കണമെങ്കിൽ ഇത്തരം വിവരങ്ങൾ കൂടി ലഭിച്ചേ മതിയാകൂ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com