കൈക്കൂലിക്കാരെ കെണിവച്ച് പിടിക്കാൻ വിജിലൻസ്; 262 ഉദ‍്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി

പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ‍്യോഗസ്ഥരുള്ളത് റവന‍്യൂ വകുപ്പിൽ നിന്നാണ്
vigilance with list of 262 corrupted officials in kerala government service
കൈക്കൂലിക്കാരെ കെണിവച്ച് പിടിക്കാൻ വിജിലൻസ്; 262 ഉദ‍്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ‍്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലൻസ് ഇന്‍റലിജൻസ്. അഴിമതിക്കാരായവരെ കയ്യോടെ പിടികൂടൂകയെന്ന ലക്ഷ‍്യം മുൻനിർത്തിയാണ് 262 ഉദ‍്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഏറ്റവും കൂടുതൽ ഉദ‍്യോഗസ്ഥരുള്ളത് റവന‍്യൂ വകുപ്പിൽ നിന്നാണ്. ഇവരെ കുരുക്കാൻ മാസം ഒരു കെണിയെങ്കിലും ഒരുക്കണമെന്നാണ് വിജിലൻസ് എസ്പിമാരോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.

ഇതിനായി ജനങ്ങളിൽ നിന്നും വിവരം ശേഖരിക്കാൻ ആവശ‍്യപ്പെട്ടിടുണ്ട്. വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയുമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അഴിമതിക്കാരെ നിരന്തരം വീക്ഷിച്ച് കെണിയിലാക്കാനാണ് നിർദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com