Vijayan Namboothiri, who marked the time for Pongala, passes away

എ.എം. വിജയൻ നമ്പൂതിരി

പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന വിജയൻ നമ്പൂതിരി അന്തരിച്ചു

കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
Published on

തിരുവനന്തപുരം: കഴിഞ്ഞ 30 വർഷമായി ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന ആറ്റുകാൽ എബിഎച്ച്ആർ എ(12) കാർത്തികയിൽ എ.എം. വിജയൻ നമ്പൂതിരി (60) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം.

കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1990ൽ ആണ് പാലക്കാട്‌ കോട്ടായിയിൽ നിന്ന് ആറ്റുകാലിൽ എത്തിയത്. പിന്നീട് ഇവിടെ സ്ഥിര താമസമാക്കി. കോട്ടായി ആട്ടീരി മൂത്തേടത്തു മനയാണ് ഇല്ലം.

ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ: സവിത അന്തർജനം. മക്കൾ: ജി.എൻ. ആരഭി(സ്വകാര്യ കമ്പനി ജീവനക്കാരി), ജി.എൻ.അദ്വൈത് (മർച്ചന്റ് നേവി). സംസ്കാരം പിന്നീട് നടക്കും.

logo
Metro Vaartha
www.metrovaartha.com