ഇറാനിയൻ കപ്പൽ ആക്രമണം; കേന്ദ്രസർക്കാരിന് അമെരിക്കൻ വിധേയത്വമെന്ന് പിണറാ‍യി വിജയൻ

സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി
Vijayan says the central government is subservient to the US

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്ത കപ്പൽ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ പോലും രാജ്യത്തിന്‍റെ അതിഥിയല്ല എന്ന നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാരിന്‍റെ പ്രതികരണം പ്രതിഷേധാർഹമാണ്.

അത് അമെരിക്കൻ വിധേയത്വത്തിന്‍റെ പ്രകടനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com