നാടകനടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു

പാലേരി മാണിക്യം, വൈറസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
നാടകനടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു
Updated on

കോഴിക്കോട്: നാടകനടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോഴിക്കോടിന്‍റെ നാടകമുഖമായിരുന്നു വിക്രമൻ നായർ. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ ടി മുഹമ്മദ്, തിക്കോടിയൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടകട്രൂപ്പുകളിൽ സഹകരിച്ചു. പാലേരി മാണിക്യം, വൈറസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com