
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ. ഭീഷണിപ്പെടുത്തി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്‍റായ പി ചന്ദ്രൻ പിടിയിലായത്.
വീടു പണിയുന്നതിനായി ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്. തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു