കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ പിരിച്ചു വിടും

അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.
കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ പിരിച്ചു വിടും

തിരുവനന്തപുരം: പാലക്കയത്ത് കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിടും. പാലക്കയം വില്ലേജ് ഓഫിസർക്കെതിരേയും നടപടി സ്വീകരിക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് അന്യായമായി കൈ വശം വച്ചിരുന്നത്. വിജിലൻസ് റെയ്ഡിൽ ഇയാളുടെ ഒറ്റ മുറിയിൽ നിന്ന് വൻ നാണയശേഖരവും പണവും മറ്റു സ്വത്തുക്കളും കണ്ടെത്തിയിരുന്നു.

മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫിസിൽ എത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com