'അന്ന് നിവിൻ എന്‍റെ ഒപ്പം, വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിങിലായിരുന്നു'; വിനീത് ശ്രീനിവാസൻ

2023 ഡിസംബർ 14 ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്കു ശേഷം എന്ന സിനിമ സെറ്റിലാണ്
vineeth sreenivasan about sexual harassment case against nivin pauly
അന്ന് നിവിൻ എന്‍റെ ഒപ്പം, വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു; വിനീത് ശ്രീനിവാസൻ
Updated on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്‍റെ ഒപ്പം കൊച്ചിയിലുണ്ടായിരുന്നുവെന്ന് വിനീത് വെളിപ്പെടുത്തി. 2023 ഡിസംബർ 14 ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്കു ശേഷം എന്ന സിനിമ സെറ്റിലാണ്. 15 ന് പുലർച്ചെ 3 മണിവരെ നിവിൻ തന്‍റെ കൂടെയുണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഉച്ചയ്ക്ക് ശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിങ്ങ് നടന്നു. ശേഷം നിവിൻ ഫാർമ വെബ് സീരിസിന്‍റെ ഷൂട്ടിങ്ങിനാണ്. ഷൂട്ടിങ് കേരളത്തിൽ തന്നെയായിരുന്നുവെന്നും വിനീത് മാധ്യമങ്ങളോട് പറഞ്ഞു.

അഭിനയിക്കാൻ അവസരം വാഗാദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ അടക്കം 6 പേർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എറണാകുളം പൊലീസ് നിവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com