വിനോദ് തോമസിൻ്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിനോദ് തോമസിനെ കഴിഞ്ഞ ദിവസം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
vinod thomas
vinod thomas

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണ കാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്ന്. പാമ്പാടി സ്വദേശി

നടൻ വിനോദ് തോമസ് മരിച്ചു കിടന്ന കാറിൽ നിന്ന് ഉയർന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളെജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദിന്റെ സംസ്കാരം ചൊവ്വാഴ്ച കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.

കാറിൽ മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് അനുമാനം. വിനോദിന്റെ കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പാമ്പാടിയിലെ ബാറിൽ എത്തിയ വിനോദ് ഉച്ചക്ക് 2 മണിയോടെ പുറത്തിറങ്ങി തന്റെ കാർ സ്റ്റാർട്ട് ചെയ്ത് എസി ഓണാക്കിയ ശേഷം ഗ്ലാസ് പൂട്ടി ഇരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോൾ സുരക്ഷാ ജീവനക്കാരൻ എത്തി നോക്കിയപ്പോഴാണ് അസ്വഭാവികത തോന്നുകയും പിന്നീട് കാറിന്റെ ഗ്ലാസ് പൊട്ടിച്ച് വിനോദിനെ അടുത്ത ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ മരണം സംഭവിച്ചിരുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com