കുട്ടികള്‍ക്കെതിരായ അതിക്രമം: 9 അധ്യാപകരെ പിരിച്ചുവിട്ടു

കുട്ടികള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു
Violence against children: 9 teachers dismissed

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 70 പേരുടെ ഫയലുകൾ കൈവശമുണ്ട്. അവര്‍ക്കെതിരേയും ശക്തമായ നടപടി ഉണ്ടാകും. കുട്ടികള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം കാസർഗോഡ് കുണ്ടംകുഴിയിൽ അധ്യാപകൻ അടിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ കർണപുടത്തിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ വിദ്യാർഥിയുടെ വീട്ടിലും സ്കൂളിലുമെത്തി മൊഴി രേഖപ്പെടുത്തി.

മന്ത്രി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്റ്റർ പൊതു വിദ്യാഭ്യാസ ഡയറക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മർദനമേറ്റ വിദ്യാർഥിയുടെയും ഹെഡ്മാസ്റ്ററുടെയും മൊഴിയെടുത്ത ശേഷമാണ് ഡിഡിഇ ടി.വി. മധുസൂദനൻ റിപ്പോർട്ട് സമർപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com