'ഒരാൾ ഉടൻ കൊല്ലപ്പെടും, അതൊരുപക്ഷേ ഞാനായിരിക്കാം'; ആശങ്ക പങ്കുെവച്ച് ഡോ.സുൽഫി നൂഹു

ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല
'ഒരാൾ ഉടൻ കൊല്ലപ്പെടും,
അതൊരുപക്ഷേ ഞാനായിരിക്കാം'; ആശങ്ക പങ്കുെവച്ച് ഡോ.സുൽഫി നൂഹു

ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർധിച്ചുവരുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് നടന്ന സംഭവം. ഇത്തരം സാഹചര്യത്തിൽ ഡോ. സുൽഫി നൂഹു തന്‍റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടമാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com