ഡിജെ പാർട്ടിക്കിടെ അക്രമം; ഹോട്ടലുടമക്കെതിരേ കേസെടുത്ത് എക്സൈസ്

മില്ലേനിയൽ എന്ന പേരിൽ തുടങ്ങിയ റെസ്റ്റോ ബാറിലാണ് ശനിയാഴ്ച ഡിജെ പാർട്ടി സംഘടിപ്പിച്ചത്.
Violence during DJ party; Excise registers case against hotel owner

ഡിജെ പാർട്ടിക്കിടെയുണ്ടായ അക്രമം; ഹോട്ടലുടമയ്ക്കെതിരേ കേസെടുത്ത് എക്സൈസ്

Updated on

കൊച്ചി: ഡിജെ പാർട്ടിക്കിടെയുണ്ടായ അക്രമത്തിനു പിന്നാലെ ഇടശേരി മാൻഷൻ ഹോട്ടലുടമക്കെതിരേ കേസെടുത്ത് എക്സൈസ്. അനുമതയില്ലാത്ത സ്ഥലത്ത് നിയമം ലഘിച്ച് മദ്യം നൽകിയതടകക്കമുളള വകുപ്പുകളാണ് ചുമത്തിയത്.

മില്ലേനിയൽ എന്ന പേരിൽ തുടങ്ങിയ റെസ്റ്റോ ബാറിലാണ് ശനിയാഴ്ച ഡിജെ പാർട്ടി സംഘടിപ്പിച്ചത്. അനുമതിയില്ലാതെയാണ് കെട്ടിടം നിർമിക്കുന്നതെന്ന് കണ്ടെത്തി ഒരു വർഷം മുൻപ് ഹോട്ടലുടമയ്ക്കെതിരേ എക്സൈസ് കേസെടുത്തിരുന്നു.

ഒരു ലക്ഷം പിഴ ചുമത്തിയെങ്കിലും അത് അടയ്ക്കാതെ ബാർ തുറന്ന് പ്രവർത്തിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. ശനിയാഴ്ചയുണ്ടായ അക്രമത്തിനു പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥരെത്തി രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്ത് വൻ തുക പിഴയും ചുമത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com