
വിപഞ്ചിക
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിൽ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്‍റെ അച്ഛൻ, സഹോദരി എന്നിവർക്കെതിരേയാണ് നിലവിൽ കോസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിപഞ്ചികയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിപഞ്ചികയുടെ ഫോൺ ഫോറൻസിക് പരിശോധനകൾക്കയച്ചിരിക്കുകയാണ്. മകളുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനു പങ്കുണ്ടെന്നാണ് വിപഞ്ചികയുടെ കുടുംബം ആരോപിക്കുന്നത്.