മനം പോലെ മംഗല്യം; കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസയ്ക്ക് കേരളത്തിൽ താലികെട്ട് | Video

ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തു

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്ലെയ്ക്കും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിൽ മാംഗല്യം. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകിട്ടായിരുന്നു വിവാഹം. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രം എന്നതാണ് വിവാഹത്തിന് ഈ ക്ഷേത്രം തെരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വിവിധ മതങ്ങളുണ്ടെങ്കിലും എല്ലാ മതത്തിന്‍റെയും സത്ത ഒന്നാണ്. അത് മനുഷ്യത്വമാണെന്ന് വിവാഹത്തിന് പങ്കെടുക്കാനെത്തിയ എം.വി. ഗോവിന്ദൻ പറഞ്ഞു.

വീട്ടുകാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പൂവാറിൽ സിനിമ ഷൂട്ടിങിനായി എത്തിയപ്പോഴാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. വീട്ടുകാർ പ്രണയത്തിന് തടസം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിലാണ് പെൺകുട്ടിയും കാമുകനും കേരളത്തിൽ അഭയം തേടിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലാണ്. ഫെയ്സ് ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലായതും. പക്ഷേ ബന്ധം മൊണാലിസയുടെ ബന്ധുക്കൾ എതിർക്കുകയും മറ്റൊരു വ്യക്തിയുമായി വിവാഹം തീുമാനിക്കുകയും ആയിരുന്നു. ഇതോടെയാണ് കമിതാക്കൾ കേരളത്തിൽ അഭയം തേടിയത്.

logo
Metro Vaartha
www.metrovaartha.com