വെർച്വൽ തട്ടിപ്പ്; വീട്ടമ്മയിൽ നിന്നും 2.8 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ

മട്ടാഞ്ചേരി സ്വദേശി 59കാരിയായ ഉഷാകുമാരിയാണ് തട്ടിപ്പിനിരയായത്.
Virtual fraud; Accused arrested for defrauding housewife of Rs 2.8 crore

സന്തോഷ് 

Updated on

കൊച്ചി: മട്ടാഞ്ചേരിയിൽ വെർച്വൽ തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. മുംബൈ സ്വദേശി സന്തോഷിനെയാണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷട്രയിൽ നിന്നു പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി 59 കാരിയായ ഉഷാകുമാരിയാണ് തട്ടിപ്പിനിരയായത്.

കളളപ്പണം ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ എംബ്ലങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ തെളിവായി കാണിച്ചായിരുന്നു തട്ടിപ്പ്. പിഴ നൽകിയാൽ നടപടികൾ അവസാനിക്കുമെന്നും തട്ടിപ്പ് സംഘം വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.

ജൂലൈ മുതൽ ആഗസ്റ്റ് വരെ 12 തവണകളായാണ് തട്ടിപ്പ് സംഘം വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തത്. കേസിലെ മറ്റ് പ്രതികളെയും മുംബൈ സ്വദേശികളുമായ സാക്ഷി അഗർവാൾ, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മമണ്യൻ എന്നിവർക്കായുളള അന്വേഷണം പൊലീസ് തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com