കോളെജ് ഇലക്‌ഷനിലെ ആൾമാറാട്ടം: പങ്കില്ലെന്ന് വിശാഖ്, പറ്റിക്കപ്പെട്ടെന്ന് പ്രിൻസിപ്പൽ

അ​ന​ഘ പി​ന്മാ​റി​യ​പ്പോ​ൾ ത​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് വി​ശാ​ഖ്
കോളെജ് ഇലക്‌ഷനിലെ ആൾമാറാട്ടം: പങ്കില്ലെന്ന് വിശാഖ്, പറ്റിക്കപ്പെട്ടെന്ന് പ്രിൻസിപ്പൽ

കൊ​ച്ചി: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ളെ​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ൾ​മാ​റാ​ട്ട​ക്കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന വി​ശാ​ഖ്. എ​ന്നാ​ൽ, ത​ന്നെ വി​ശാ​ഖ് പ​റ്റി​ച്ച​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഷൈ​ജു​വും പ​റ​ഞ്ഞു. കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​രു​വ​രും ത​ങ്ങ​ളു​ടെ വാ​ദം പ​റ​ഞ്ഞ​ത്.

അ​ന​ഘ പി​ന്മാ​റി​യ​പ്പോ​ൾ ത​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് വി​ശാ​ഖ് പ​റ​ഞ്ഞു. താ​ൻ മ​ന​പ്പൂ​ർ​വ​മോ അ​ല്ലാ​തെ​യോ വ്യാ​ജ​രേ​ഖ ച​മ​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. യു​യു​സി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സ്എ​ഫ്ഐ നേ​താ​വ് അ​ന​ഘ രാ​ജി​വ​ച്ച കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​രു​ന്നു. അ​ത് സാ​ധൂ​ക​രി​ക്കു​ന്ന രേ​ഖ​ക​ളു​ണ്ട്. അ​ന​ഘ​യ്ക്കു പ​ക​ര​മാ​യി വി​ശാ​ഖി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി അ​യ​ച്ചു. അ​തി​നു പി​ന്നാ​ലെ വി​വാ​ദം ഉ​ണ്ടാ​യ ഘ​ട്ട​ത്തി​ൽ വി​ശാ​ഖി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്യാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ഇ- ​മെ​യി​ൽ വ​ഴി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ എ​ന്ന നി​ല​യി​ൽ ഷൈ​ജു​വി​ന് എ​ത്ര വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ടെ​ന്ന് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ചോ​ദി​ച്ചു. 20 വ​ർ​ഷം പ്രൊ​ഫ​സ​റാ​യി​രു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ലാ​കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ടെ​ന്നും ഷൈ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി.

ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന് വി​ജ​യി​ക്കു​ന്ന ആ​ൾ രാ​ജി​വ​ച്ചാ​ൽ പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും, മ​റ്റൊ​രാ​ളു​ടെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ൾ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ത​നി​ക്കു ദു​രു​ദ്ദേ​ശ​മൊ​ന്നും ഉ​ണ്ടാ​യി​രു​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഷൈ​ജു, അ​റി​വി​ല്ലാ​യ്മ കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​ന്ന് സം​ഭ​വി​ച്ച​തെ​ന്നും കോ​ട​തി​യോ​ട് പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.