മലപ്പുറത്തു നിന്നും കാണാതായ 'വരൻ' വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്നും കണ്ടെത്തി

വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി അറിയിച്ചു.
Vishnujith, who was missing from Malappuram, was found
വിഷ്ണുജിത്ത്file image
Updated on

മലപ്പുറം: പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍നിന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം 6 ദിവസം നീണ്ടു നിന്ന തിരിച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. വിവാഹത്തിന് 4 ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. കാണാതായപ്പോള്‍ മുതല്‍ സ്വിച്ച് ഓഫായിരുന്ന ഇയാളുടെ ഫോണ്‍ തിങ്കളാഴ്ച രാത്രിയോടൈ ഓണായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പാലക്കാട്ടേക്ക് ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവിടെയെത്തി സുഹൃത്തിന്‍റെ പക്കല്‍നിന്ന് 1 ലക്ഷം രൂപ വാങ്ങി തിരികെ മടങ്ങുമ്പോഴാണ് കാണാതായത്. പിന്നീട് പല തവണ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.