വിഷ്ണുപ്രിയയുടെ കൊലപാതകം: കോടതി വിധി വെള്ളിയാഴ്ച

2022 ഒക്‌ടോബർ 22 നായിരുന്നു സംഭവം
vishnupriya murder verdict update
vishnupriya murder verdict update

‌കണ്ണൂർ: കേരളക്കരയെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷാവിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് കേസ് വിധി പറയൽ മാറ്റിയത്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2022 ഒക്‌ടോബർ 22 നായിരുന്നു സംഭവം. 2023 സെപ്റ്റംബർ 21 നാണ് വിചാരണ തുടങ്ങിയത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളെ വിസ്തരിച്ചിരുന്നു.

അടുത്ത ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാവരും പോയ സമയത്താണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവിട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചതെന്ന് ഏറെ ശ്രദ്ധയേമാണ്. തനിക്ക് 25 വയസായതേയുള്ളൂ, 14 വർഷത്തെ ശിക്ഷയല്ലേ. അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങും.ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു ശ്യാംജിത്തിന്‍റെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com