വിഷു, ഈസ്റ്റർ: അധിക സർവീസുകളുമായി റെയ്ൽവേ, കെഎസ്ആർടിസി

കെഎസ്ആർടിസി സർവീസുകൾ ബുധനാഴ്ച മുതൽ ആരംഭി​ച്ചു.
Vishu and Easter: Railways, KSRTC additional services

വിഷു, ഈസ്റ്റർ: അധിക സർവീസുകളുമായി റെയ്ൽവേ, കെഎസ്ആർടിസി

Updated on

വിഷു, ഈസ്റ്റർ ഉത്സവ സീസണുകൾ പ്രമാണിച്ച് അധിക ട്രെയ്ൻ-​ ബസ് സർവീസുകൾ ആരംഭിച്ചു. ‌മംഗളൂരു – തിരുവനന്തപുരം, ബെംഗളൂരു – തിരുവനന്തപുരം സെൻട്രൽ സ്‌പെഷൽ ട്രെയ്നുകളാണ് റെയ്ൽവേ പ്രഖ്യാപിച്ചത്. ശനിയാഴ്‌ചകളിൽ മംഗലാപുരത്ത് നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്‌ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ എത്തും, തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്‌ച രാവിലെ മംഗലാപുരത്ത് എത്തും.

എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌പെഷ്യ​ൽ ട്രെയ്നുകൾ 11, 18, 25, മെയ് – 2, 9, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 2 മണിക്ക് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1,220 രൂപയുമാണ് നിരക്ക്.

കെഎസ്ആർടിസി സർവീസുകൾ ബുധനാഴ്ച (April 09) മുതൽ ആരംഭി​ച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് നിലവിലുള്ള സർവീസുകൾക്ക് പുറമെ​ 22 വരെ പ്രത്യേക അധിക സർവീസുകൾ നടത്തും.​ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.​ ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് ​വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് ​വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം - 0471 2323886,എറണാകുളം - 0484 2372033, കോഴിക്കോട് - 0495 2723796, കണ്ണൂർ - 0497 2707777 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com