
കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. വായു മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം. നിർദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സമീപ കാലത്ത് കൊച്ചി നഗരത്ത് വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷു ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.