വിഷു-ഈസ്റ്റർ ആഘോഷം: സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

കിലോഗ്രാമിന് 4 മുതൽ 10 രൂപവരെയാണ് വിലക്കുറവ്.
Vishu-Easter fair: Supplyco reduces subsidized goods prices

വിഷു-ഈസ്റ്റർ ആഘോഷം: സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

file
Updated on

തിരുവനന്തപുരം: വിഷു-ഈസ്റ്റർ സീസൺ പ്രമാണിച്ച് സപ്ലൈകോ വഴി വിൽക്കുന്ന 5 ഇനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ വില കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്സിഡി ഇനങ്ങൾക്കാണ് വില കുറയുന്നത്.‌ കിലോഗ്രാമിന് 4 മുതൽ 10 രൂപവരെയാണ് വിലക്കുറവ്.

വൻകടല: കിലോഗ്രാമിന് 65 രൂപ, ഉഴുന്ന്: 90 രൂപ, വൻപയർ: 75 രൂപ, തുവരപ്പരിപ്പ്: 105 രൂപ, മുളക്: 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയായിരിക്കും സപ്ലൈകോ വിൽപ്പനശാലകളിൽ ജിഎസ്ടി അടക്കം സബ്സിഡി സാധനങ്ങളുടെ വെള്ളിയാഴ്ച മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

ജനങ്ങൾക്ക് ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ 19 വരെ ഉത്സവകാല ഫെയറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സബ്സിഡി സാധനങ്ങളുടെ വെള്ളിയാഴ്ച മുതലുള്ള വിലയും, അവയുടെ വിപണി വിലയും എന്ന ക്രമത്തിൽ:

വൻകടല (കിലോ): ₹65------₹110.29

ചെറുപയർ (കിലോ): ₹90 ----₹126.50

ഉഴുന്ന് (കിലോ): ₹90-------------- ₹132.14

വൻപയർ (കിലോ): ₹75-------₹109.64

തുവരപ്പരിപ്പ് (കിലോ):₹105---₹139.5

മുളക്( 500 ഗ്രാം): ₹57.75 ---------- ₹92.86

മല്ലി (500 ഗ്രാം): ₹40.95 ------------ ₹59.54

പഞ്ചസാര (കിലോ): ₹34.65 -------₹45.64

വെളിച്ചെണ്ണ (ഒരു ലിറ്റർ): ₹240.45-- ₹289.77

ജയഅരി (കിലോ): ₹33 ------------- ₹47.42

കുറുവ അരി (കിലോ): ₹33 ---------- ₹46.33

മട്ടഅരി (കിലോ): ₹33---------------- ₹51.57

പച്ചരി (കിലോ): ₹29-----------------₹42.21

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com