വിഷുവിന് കൈനീട്ടമാ‍യി ഇനി പുതുപുത്തൻ നോട്ടുകൾ നൽകാം; സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതൽ 2.30 വരെയാണ് അവസരം ഒരുക്കുക
വിഷുവിന് കൈനീട്ടമാ‍യി ഇനി പുതുപുത്തൻ നോട്ടുകൾ നൽകാം; സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി റിസർവ് ബാങ്ക്. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്ത് നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയങ്ങളും ലഭ്യമാവും.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മണി മുതൽ 2.30 വരെയാണ് അവസരം ഒരുക്കുക. 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാൻ ആർബിഐയിൽ സൌകര്യമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com