മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം
visitor in custody for entering padmanabhaswamy temple wearing meta glasse

സുരേഷ് ഷാ 

Updated on

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ച് ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേഷ് ഷായാണ് പിടിയിലായത്. ക്യാമറ ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കണ്ണടയിൽ ക്യാമറ അടക്കമുള്ള സംവിധാനങ്ങളുള്ളതാണ് മെറ്റയുടെ സ്മാർട്ട് ഗ്ലാസ്. മൊബൈൽ ഫോണുമായി ഇതു ബന്ധിപ്പിക്കാൻ സാധിക്കും.

സുരക്ഷാ മേഖലയിൽ അനധികൃതമായി ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

സുരക്ഷാ പരിശോധനയ്ക്കു ശേഷം ഇയാൾ മുന്നോട്ട് പോയ ശേഷമാണ് എമർജൻസി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com