വിഴിഞ്ഞം ചരക്ക് ഹബ്ബായി ഉയരുന്നു; തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് അനുമതി

ചരക്കുകൾ വേഗത്തിൽ മറ്റ് രാജ്യങ്ങളിലെത്തിക്കാം
തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ്

വിഴിഞ്ഞം തുറമുഖം

Updated on

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്‍റർഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്രാനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ റോഡ്-റെയിൽ മാർഗം കൊണ്ടുപോകാനാകും.

വിഴിഞ്ഞത്ത് ഇനി കൂടുതൽ കപ്പലുകൾ വരുന്നതോടെ സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടമാവും ഉണ്ടാവുക.

നിലവിൽ ചരക്കുകൾ കപ്പലുകളിൽ വിഴിഞ്ഞത്ത് എത്തിക്കുകയും, ചെറിയ ഫീഡർ കപ്പലുകളിലായി മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇപ്പോഴെത്തെ രീതി. ഇന്‍റർഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വരുന്നതോടെ കുറഞ്ഞ സമയത്തിനുളളിൽ ചരക്കുകൾ വേഗത്തിൽ എത്തിനാകും. ഇതിനാൽ ചെലവും കുറയും.

സംസ്ഥാനത്തിന്‍റെ ലോജിസ്റ്റിക് മേഖലയ്ക്കും ഇത് ഉത്തേജനമാകുമെന്നാണ് റിപ്പോർട്ട്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ പണി അവസാനഘട്ടത്തിലാണെന്ന് അധികൃതർ‌ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com