ദീർഘകാല സ്വപ്നം യാഥാര്‍ഥ്യമായി, വിഴിഞ്ഞം ലോക ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തും; ആദ്യ മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി നിർവഹിച്ചു
vizhinjam port first mother ship inaugurated by cm pinarayi vijayan
ആദ്യ മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം
Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റണ്ണൂം ഔദ്യോഗികസ്വീകരണവും നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വികസന ചരിത്രത്തിലെ പുതിയ ഏടാണെന്നും ഇത് ലോക ചരിത്രത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീർഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായി. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com