"പിണറായി വിജയൻ വിഴിഞ്ഞത്തിന്‍റെ ശിൽപ്പി"; പുകഴ്ത്തി വി.എൻ. വാസവൻ

പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് പദ്ധതി യഥാർഥ‍്യമാകാൻ കാരണമെന്നും മന്ത്രി അവകാശപ്പെട്ടു
vizhinjam seaport commissioning minister v.n. vasavan welcome speech
വി.എൻ. വാസവൻ
Updated on

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ശിൽപ്പി മുഖ‍്യമന്ത്രി പിണറായി വിജയനാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പിണറായി സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് പദ്ധതി യഥാർഥ‍്യമാക്കാൻ കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

"ഒന്നും നടക്കില്ലെന്നു പറഞ്ഞിടത്തുനിന്ന്, സാധ‍്യമല്ലാത്തത് ഒന്നുമില്ലെന്ന നെപ്പോളിയന്‍റെ വാക‍്യം അർഥപൂർണമാകുന്ന തരത്തിലാണ് തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി പിണറായി സർക്കാർ പങ്ക് വഹിച്ചത്'', വാസവൻ പറഞ്ഞു.

പ്രളയം, ഓഖി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെയും കൊവിഡ് ഉയർത്തിയ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ടാണ് പദ്ധതിയുടെ ആദ‍്യ ഘട്ടം മറികടന്നത്. നിലവിൽ 285 കപ്പലുകൾ തുറമുഖത്തെത്തിയിട്ടുണ്ടെന്നും മന്ത്രി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com