വിഴിഞ്ഞം സമരം: 157 കേസുകള്‍ പിൻവലിച്ച് സർക്കാർ

199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്
vizhinjam strike Govt withdraws 157 cases
vizhinjam strike Govt withdraws 157 cases

തിരുവനന്തപുരം: വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരേ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്

സമരത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ അക്രമം ഉൾപ്പെടെ ഉണ്ടാവുകയും ബിഷപ്പ് ഉൾപ്പെടെയുള്ളവർ പ്രതിയാവുകയും ചെയ്തിരുന്നു.140 ദിവസം നടത്തിയ സമരം സർക്കാരിന്‍റെ കർശനമായ നിലപാടിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനം. ലത്തീൻ കത്തോലിക്കാ സഭ പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com