''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

''ശബരിനാഥന്‍റെ കൊമ്പത്തുള്ളവർ പറഞ്ഞാലുംഞാൻ കേൾക്കില്ല''
vk prasanth mla reacted to ks sabarinathan

കെ.എസ്. ശബരിനാഥൻ | പി.കെ. പ്രശാന്ത്

Updated on

തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച കെ.എസ്. ശബരിനാഥന് മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.

ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയെന്നും എംഎല്‍എ ഹോസ്റ്റലില്‍ ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ട്. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണ്. ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും ശബരിനാഥന്‍റെ കൊമ്പത്തുള്ളവർ പറഞ്ഞാലും താൻ കേൾക്കില്ലെന്നും പ്രശാന്ത് പ്രതികരിച്ചു.

കഴിഞ്ഞ 7 വർഷക്കാലമായി സുഗമമായി ഇവിടെ പ്രവർത്തിക്കുകയാണ്. ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎൽഎയെ അവിടെ നിന്ന് മാറ്റണമെന്ന് ഒരു ചർച്ച ഉയർത്തിയത്. ശബരിനാഥനെ പോലൊരു ആൾ അതിന് കൂട്ടുനിൽക്കുന്നത് എന്ത് അർഥത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com