കെ.കെ. ശൈലജക്കെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ മൂന്ന് പേരെന്ന് ഡിവൈഎഫ്ഐ

തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളത്
വി.കെ. സനോജ്
വി.കെ. സനോജ്
Updated on

കണ്ണൂർ: കെ.കെ. ശൈലജക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസിന്‍റെ ഉത്തരവാദപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും, ഇതിനു പിന്നിൽ മൂന്ന് പേരാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.

യുഡിഎഫ് സ്ഥാനാ‍ർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്‍റെ ഐ ടി സെൽ ചുമതലയുള്ള ഡോ. സരിൻ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സനോജ് പറഞ്ഞു.

തട്ടിപ്പ്, കൊലപാതക, സൈബർ ആക്രമണ സംഘങ്ങളാണ് യൂത്ത് കോൺഗ്രസിലുള്ളത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തും ഇത്തരം അശ്ശീലവും മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചിരുന്നെന്നും അദ്ദേഹം. ഇത്തരം വീഡിയോ കിട്ടിയാൽ ആരാണ് ഷെയർ ചെയ്യാതിരിക്കുക എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും നേതാവിന്‍റെ മനോഭാവം ഇതാണെങ്കിൽ അണികളുടെ കാര്യം ചിന്തിക്കാമല്ലോ എന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com