പാനൂര്‍ സ്ഫോടനത്തില്‍ ഡിവൈഎഫ്ഐക്ക് ഉത്തരവാദിത്തമില്ല, അറസ്റ്റിലായവർ പ്രാദേശിക നേതാക്കൾ: വി.കെ. സനോജ്

പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
വി.കെ. സനോജ്
വി.കെ. സനോജ്file
Updated on

കണ്ണൂർ: പാനൂര്‍ സ്ഫോടനത്തില്‍ ഡിവൈഎഫ്ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും, പ്രവർത്തകർക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സനോജ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി.കെ സനോജ് കുറ്റപ്പെടുത്തി. കേസിൽ

അതേസമയം, പാനൂർ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബുവും ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com