

തൊപ്പി
കൊച്ചി: വ്ളോഗർ തൊപ്പിയെന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദിന് പൊലീസ് വീണ്ടും നോട്ടീസയച്ചു. സുഹൃത്തുക്കളുടെ അശീല ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി.
എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടീസയച്ചത്. അടുത്താഴ്ച ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി എത്തിയിരുന്നില്ല.
സുഹൃത്തുക്കളുടെ നഗ്ന വിഡിയോ പോസ്റ്റ് ചെയ്തതിന് ഐടി നിയമപ്രകാരമായിരുന്നു തൊപ്പിക്കെതിരേ കേസെടുത്തിരുന്നത്. അതേസമയം, തൊപ്പി ഗ‍്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ കേസിൽ തൊപ്പിയും പ്രതിയായിരുന്നു. ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കേസ്.