

v.m Vinu
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി.എം വിനു ബുധനാഴ്ച പ്രാചരണത്തിന് ഇറങ്ങില്ല. സ്വകാര്യ പരിപാടി ഉള്ളതിനാൽ ആണെന്നാണ് വിശദീകരണം. വോട്ടവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി.എം വിനു ഹൈക്കോടതിയില്‍ ഹർജി സമർപ്പിട്ടുണ്ട്.
കോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷമേ ഇനി പ്രചാരണത്തിന് ഇറങ്ങുകയുളളുവെന്നും സൂചന.
2020 ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും പേരില്ലെന്ന വിവരം പുറത്ത് വന്നതോടെ വിനുവിന് നിയമപോരാട്ടത്തിന് സാധ്യത കുറവാണെന്നാണ് വിവരം. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്‍റെ ഭരണം ഇത്തവണ വി.എം വിനുവിനെയടക്കം ഇറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ 2020 താൻ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കംചെയ്തതാണ് എന്നുമാണ് വിനുവിന്‍റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്‍റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.