അയ്യപ്പ സംഗമത്തിൽ 4,126 പേർ പങ്കെടുത്തു; പ്രചരിക്കുന്നത് പരിപാടിക്ക് മുൻപുള്ള ദൃശ്യങ്ങളെന്ന് ദേവസ്വം മന്ത്രി

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്
vn vasavan about global ayyappa sangamam

വി.എൻ. വാസവൻ

Updated on

പത്തനംതിട്ട: അയ്യപ്പ സംഗമം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. 5000 പേർക്കായാണ് വേദി ഒരുക്കിയതെന്നും 4126 പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു. 182 വിദേഷപ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു. ഒഴിഞ്ഞ കസേരകളുടെ പരിപാടിക്ക് മുൻപുള്ള ദൃശ്യങ്ങളെടുത്ത് വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും വാസവൻ പറഞ്ഞു.

4126 പേർ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് പരിപാടി നടത്തിയത്. പങ്കെടുത്ത ആർക്കും പരാതികളില്ലെന്നും മന്ത്രി കൂട്.

ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല. കർണാടക പിസിസി ഉപാധ്യക്ഷൻ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com