സി.ആർ ഓമനക്കുട്ടൻ്റെ വിയോഗത്തിൽ മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു

മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന്‌ കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികൾ’
vn vasavan, cr omanakuttan
vn vasavan, cr omanakuttan
Updated on

കോട്ടയം: അധ്യാപകനും സാഹിത്യകാരനുമായിരുന്ന സി.ആർ ഓമനക്കുട്ടന്റെ വിയോഗത്തിൽ സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി അംഗമായിരുന്ന അദ്ദേഹം സംഘത്തിൻ്റെ ഉന്നമനത്തിനായി എന്നും പ്രവർത്തിച്ചിരുന്നു. 

അടിയന്തരാവസ്ഥക്കാലത്ത്‌ സി.ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന്‌ കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികൾ’. 

സെപ്‌റ്റമ്പർ 3ന്‌ അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എഞ്ചിനിയറിങ്‌ വിദ്യാർഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന ‘ശവംതീനികൾ’, പുസ്തകമായി പുറത്തിറങ്ങിയിരുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുള്ള അദേഹത്തിന്റെ പ്രസംഗങ്ങൾ പകർന്നു തന്നിരുന്നത് കോട്ടയത്തിന്റെയും, കേരളത്തിന്റെയും സാംസ്കാരിക കഥകളും പഴയ ചരിത്രങ്ങളുമായിരുന്നെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com