
കോട്ടയം: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധനേടിയ ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ സഹകരണ - റജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു. സുബിയുടെ നിര്യാണത്തിലൂടെ മികച്ച ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങിയ സുബ മലയാളിയുടെ മനസിൽ ഇടം നേടിയ കലാകാരിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.