സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോൺഗ്രസിന്‍റെ അന്ത്യകൂദാശ നടത്തുന്നു; മന്ത്രി വി എൻ വാസവൻ

സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോൺഗ്രസിന്‍റെ അന്ത്യകൂദാശ നടത്തുന്നു; മന്ത്രി വി എൻ വാസവൻ

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് കെപിസിസി പ്രസിഡൻ്റും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും നടത്തുന്ന പ്രസംഗങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല
Published on

കോട്ടയം: കേരളത്തിന്‍റെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും ഒരു പൊതുപ്രവർത്തകൻ ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്ത പരാമർശമാണെന്നും മന്ത്രി വി എൻ വാസവൻ. അധികാരം നഷ്ടപ്പെട്ടതിന്‍റെ ശൗര്യം തീർക്കുന്ന സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോൺഗ്രസിന്‍റെ അന്ത്യകൂദാശ നടത്തുകയാണെന്ന് അണികളെങ്കിലും തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ വിറളിപൂണ്ട കോൺഗ്രസ് പ്രസിഡന്‍റെ നടത്തുന്ന അധിക്ഷേപം അവരെ ജനമനസിൽ നിന്ന് അകറ്റും. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന പ്രസ്താവനകളും പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസിന്‍റെ ദേശീയനേതൃത്വമാണെന്നും വി.എൻ വാസവൻ പ്രസ്താവനയിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com