''അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ല''; പ്രതിപക്ഷം രാഷ്ട്രീയം കാണുന്നുവെന്ന് വി.എൻ. വാസവൻ

ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ‍്യമെന്ന് മന്ത്രി വി.എൻ. വാസവൻ
‌ v.n. vasavan on global ayyappa sangamam

വി.എൻ. വാസവൻ

Updated on

തിരുവനന്തപുരം: ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ‍്യമെന്ന് മന്ത്രി വി.എൻ. വാസവൻ. പ്രതിപക്ഷം അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയം കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

അയ്യപ്പ സംഗമ വിഷയത്തിൽ യുഡിഎഫിൽ രണ്ട് അഭിപ്രായമുണ്ടെന്നും കോൺഗ്രസ് ഒറ്റക്കെട്ടല്ലെന്നും മന്ത്രി പറഞ്ഞു. 72 സ്പോൺസർമാർ നിലവിലുള്ളതായും ശബരിമലയിൽ നേരത്തെ തൊട്ടേ സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com